രാജാക്കന്മാരുടെ രാജാവേ - Rajakkanmarude Rajave

രാജാക്കന്മാരുടെ രാജാവേ

നിന്‍റെ രാജ്യം വരേണമെ

നേതാക്കന്മാരുടെ നേതാവേ

നിന്‍റെ നന്മ നിറയണമെ

- രാജാക്കന്മാരുടെ

കാലിത്തൊഴുത്തിലും കാനായിലും

കടലലയിലും കാല്‍വരിയിലും

കാലം കാതോര്‍ത്ത് നില്‍ക്കുന്നവിടുത്തെ

കാലൊച്ച കേട്ടു ഞങ്ങള്‍

കാലൊച്ച കേട്ടു ഞങ്ങള്‍

- രാജാക്കന്മാരുടെ

തിരകളുയരുമ്പോള്‍ തീരം മങ്ങുമ്പോള്‍

തോണി തുഴഞ്ഞു തളരുമ്പോള്‍

മറ്റാരുമാശ്രയമാകുകില്‍ നിന്‍ വാതില്‍

മുട്ടുന്നു ഞങ്ങള്‍ തുറക്കുകില്ലേ

വാതില്‍ മുട്ടുന്നു ഞങ്ങള്‍ തുറക്കുകില്ലേ

- രാജാക്കന്മാരുടെ

രാജാക്കന്മാരുടെ രാജാവേ - Rajakkanmarude Rajave

Rajakkanmarude Rajave

Ninte Raajyam Varename

Nethakkanmarude, Nethave

Ninte Nanma Nirayename

Kalithozhuthilum Kaanayilum

Kadala-layilum Kaalvariyilum

Kaalam Kathorthirikkum Aviduthe

Kaalocha Kettu Njangal

Kaalocha Kettu Njangal

- Rajakkanmarude

Thirakaluyarumbol Theeram Mangumbol

Thoni Thuzhanju Thalarumbol

Mattarum Aarumillashrayam Ninvathil

Muttunnu Njangal Thurakkille

Vaathil Muttunnu Njangal Thurakkille

- Rajakkanmarude